d-kumar
അടിമാലി പരിശക്കല്ല് കുടിയിൽ ദേവികുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാർ വേട്ട് അഭ്യർത്ഥിക്കുന്നു

അടിമാലി: കാർഷിക മേഖലയിൽ പണിയെടുക്കുന്നവരെക്കണ്ട് വോട്ടഭ്യർത്ഥിച്ച് ദേവകുളത്തെ യു.ഡി.എഫ്.സ്ഥാനാർത്ഥി ഡി.കുമാറിന്റെ ആദ്യദിന പര്യടനം പൂർത്തിയായി. പഴമ്പിള്ളിച്ചാലിൽ നിന്ന് രാവിലെ ആരംഭിച്ച പര്യടന പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞും, പരിഹാരങ്ങൾക്ക് തന്റെ പിൻതുണ ഉറപ്പു നൽകിയുമാണ് കുമാർ സ്വീകരണ സ്ഥലങ്ങൾ പിന്നിട്ടിത്. വഴിയിടങ്ങളിൽ കാത്തുനിന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരോട് കുശലം പറഞ്ഞും ,സൗഹൃദം പുതുക്കിയും, ആവശ്യങ്ങൾ ചോദിച്ചറിഞ്ഞും, അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയുമാണ് സ്ഥാനാർത്ഥി മന്നോട്ടു നീങ്ങിയത്. വൈകിട്ട് പര്യടനത്തിന്റെ സമാപനം അടിമാലിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.