അടിമാലി : പകൽ മൂന്നോടെയാണ് ദേവികുളത്തെ എൽ. ഡി. എഫ് സ്ഥാനാർത്ഥി രാജ സ്വകാര്യ ബസ് സ്റ്റാൻഡിലേയ്ക്ക് ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി എത്തിയത് . ഈ സമയം കോളേജ്, സ്‌കൂൾ സമയം കഴിഞ്ഞ് വിദ്യാർത്ഥികൾ കൂട്ടമായി സ്റ്റാൻഡിലേയ്ക്ക് എത്തുന്നുണ്ടായിരുന്നു. ഇവരെ കണ്ടതും സ്ഥാനാർത്ഥി കുട്ടികളുടെ അടുത്ത് ഓടിയെത്തി വിശേഷങ്ങൾ തിരക്കി.അവരുമായി സൗഹൃദം പങ്കിട്ടു. വോട്ട് ചെയ്ത് സഹായിക്കണം വീട്ടിൽ എല്ലാവരോടും പറയണം സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. ജില്ലാ അതിർത്തിയായ നേര്യമംഗലം കാഞ്ഞിരവേലിയിൽ നിന്നും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി അടിമാലി സ്റ്റാൻഡിൽ വോട്ട് ചോദി ച്ചെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജ കടകളിൽ കയറിയും നാട്ടുകാരെ നേരിൽകണ്ടും വോട്ടഭ്യർത്ഥിച്ചു.എൽഡിഎഫ് നേതാക്കളായ കെ വി ശശി, എം എൻ മോഹനൻ, വിനു സ്‌കറിയ, എം എം മാത്യു, ടി പി വർഗീസ്,ടി കെ ഷാജി, കോയ അമ്പാട്ട്, കെ ആർ ജയൻ, കെ എം ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു