കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 8ന് ആറാട്ടിനായി മഹാദേവൻ എഴുന്നള്ളും.രാവിലെ 8 മുതൽ വൈകിട്ട് 4വരെ പഴുക്കാ മണ്ഡപത്തിൽ ദർശനം. ഈ സമയത്ത് കൊടി മരച്ചു വട്ടിൽ ഭക്തജനങ്ങൾക്ക് പറവെയ്ക്കാം . വൈകിട്ട് നാലിന് കാരാപ്പുഴ അമ്പലക്കടവിലെ ആറാട്ട് കടവിലേക്ക് പുറപ്പാട്. തിരുനക്കര ശിവൻ സ്വർണത്തിടമ്പേറ്റും. ആറിന് ആറാട്ട്. ഏഴിന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത് .ആചാര പ്രാധാന്യത്തോടെ വയസ്‌ക്കര ഇല്ലത്തു മാത്രമാകും ആറാട്ടിന് സ്വീകരണം നൽകിയുള്ള പറയെടുപ്പ് . രാത്രി 9.30ന് തിരുനക്കര ക്ഷേത്ര മൈതാനത്ത് ആറാട്ട് എതിരേൽപ്പ്. രാത്രി 10ന് കൊടിയിറക്ക്. കൺവെൻഷൻ പന്തലിൽ വൈകിട്ട് 4ന് നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വര കച്ചേരി. 7ന് ചെന്നൈ സുനിൽ ഗാർഗീയന്റെ ആറാട്ട് കച്ചേരി . .