വണ്ടൻമേട്: ഉടുമ്പൻചോലയിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സന്തോഷ് മാധവന്റെ അവസാനഘട്ട പ്രചരണത്തിന് തുടക്കമായി. ഇന്നലെ വണ്ടൻമേട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനവും ഭവന സന്ദർശവും നടത്തി. വണ്ടൻമേട് മഹാഗണപതിക്ഷേത്രം, ക്രിസ്ത്യൻമുസ്ലീം ആരാധനാലയങ്ങൾ, എസ്.എൻ.ഡി.പി. ശാഖായോഗം, എൻ.എസ്.എസ്. കരയോഗം എന്നിവിടങ്ങൾ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. വണ്ടൻമേട്ടിൽ തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. വൈകിട്ട് വണ്ടൻമേട്ടിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പര്യടനത്തിന് ബി.ജെ.പി. ജില്ലാ സെക്രട്ടറി സുനിൽകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് സജീവ്, ബി.ഡി.ജെ.എസ്. ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് അജി മുത്തുകാട്, ബി.ജെ.പി. വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് കെ. അറുമുഖം തുടങ്ങിയവർ നേതൃത്വം നൽകി.