പൊൻകുന്നം: ബി.ജെ.പി.അദ്ധ്യക്ഷൻ അമിത്ഷാ പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതിനാൽ കെ.കെ.റോഡിൽ ഇന്ന് 9.30 മുതൽ പരിപാടി കഴിയുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാവും. കെ.കെ.റോഡിൽ മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഈരാറ്റുപേട്ടയ്ക്ക് പോകാൻ കാഞ്ഞിരപ്പള്ളിയിലെത്തരുത്. പാറത്തോട് കവലയിൽ നിന്ന് മലനാട് സൊസൈറ്റി റോഡിലൂടെ ചേറ്റുതോട് പിണ്ണാക്കനാട് വഴി പോകണം. മുണ്ടക്കയം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറത്തോട് ഇടക്കുന്നം റൂട്ടിലൂടെ കൂവപ്പള്ളി, വിഴിക്കിത്തോട് വഴി പൊൻകുന്നം കെ.വി.എം.എസ്.ജംഗ്ഷനിലെത്തി കെ.കെ.റോഡിൽ പ്രവേശിക്കണം.

കോട്ടയത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ട് ഉപയോഗിക്കണം. അമിത്ഷായുടെ പരിപാടി കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നതുവരെ ഗതാഗതക്രമീകരണം തുടരും.