കട്ടപ്പന: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പുറ്റടി ഹോളിക്രോസ് കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പുറ്റടി സി.എച്ച്.സിയുടെയും നേതൃത്വത്തിൽ അണക്കരയിൽ നിന്ന് പുറ്റടിയിലേക്ക് ഇരുചക്ര വാഹന റാലി നടത്തി. വണ്ടൻമേട് സി. ഐ വി.എസ്. നവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. 50ൽപ്പരം ബൈക്കുകൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന സെമിനാറിന് ലിജോ അലക്‌സാണ്ടർ, അരുൺ ജെയിംസ് എന്നിവർ നേതൃത്വം നൽകി.