കോട്ടയം : മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേരളാ കോൺഗ്രസ് നേതാവ് അഡ്വ. മോൻസ് ജോസഫ് . കേരള ജനതാ പാർട്ടിയുടെ കേരള കോൺഗ്രസുമായുള്ള ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെകട്ടറി ജോയി എബ്രഹാം ആമുഖ പ്രസംഗം നടത്തി. സജി മഞ്ഞക്കടമ്പിൽ, ഫ്രാൻസിസ് സംക്രാന്തി, ഷനുബ് കോഴിക്കോട്, ജേക്കബ് , ബിനു പൈ ലിത്താനം, കൃഷ്ണൻ കാരന്തൂർ, ഷിബു ഏറ്റുമാനൂർ, ജേക്കബ് പുത്തറ, ഷൈജു മുഹമ്മ, അംബുജൻ തൊടുപുഴ, വിൽസൺ പൗലോസ് ഓമന രാജൻ, ചന്ദ്രമതി മഞ്ജുഷ, പിറവം കുഞ്ഞുമോൾ, കോതനലൂർ ചന്ദ്രികാദേവി, സതി ഐ.കെ എന്നിവർ പ്രസംഗിച്ചു.