car
നിയന്ത്രണം വിട്ട ലോറിയിടിച്ച് തകര്‍ന്ന കാര്‍ .

കുഞ്ചിത്തണ്ണി: ആനച്ചാൽ ടൗണിൽ നിയന്ത്രണം വിട്ട മിനിലോറി അഞ്ചു വാഹനങ്ങളിൽ ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച രാത്രി 7.45 നാണ് അപകടം . ആനച്ചാൽ ടൗണിലെ ജംഗഷനിൽ വെള്ളത്തൂവൽ റോഡിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട മിനിലോറി പാഞ്ഞുകയറി ഒരു കടയും തകർന്നു.തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും പോത്തുമായി ആനച്ചാലിന് വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനിലോറി മുന്നിൽ പോയ മൂന്നു വാഹനങ്ങളിലും എതിരെ വന്ന രണ്ടു വാഹനങ്ങളിലുമാണ് ഇടിച്ചു മറിഞ്ഞത്.രണ്ടു കാറുകൾ, ഒരു ഓട്ടോറിക്ഷ, രണ്ടു സ്‌കൂട്ടർ എന്നിവയാണ് ഇടിയുടെ അഘാതത്തിൽ തകർന്നത്. മിനിലോറിയിൽ അമിതഭാരം കയറ്റിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.വെള്ളത്തൂവൽ പൊലിസ് ,മൂന്നാർ അഗ്‌നിരക്ഷാസേന, അടിമാലി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറും തകർന്നു.