
മുണ്ടക്കയം: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കിയ എൽ.ഡി.എഫ് സർക്കാരാണ് തുടർ ഭരണത്തിന് വോട്ടു തേടുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുണ്ടക്കയം ബസ് സ്റ്റാൻഡ് മെെതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടി.കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ: പി ഷാനവാസ് ,കെ.രാജേഷ്, പി.എസ് സുരേന്ദ്രൻ, തങ്കമ്മ ജോർജുകുട്ടി, ഒ.പി.എ സലാം, ശുഭേഷ് സുധാകരൻ, ജോണിക്കുട്ടി മഠത്തിനകം , അഡ്വ: സാജൻ കുന്നത്ത് , റജീനാ റഫീഖ്, റജീനാ റഫീഖ്, എം ജി രാജു , പി.കെ പ്രദീപ്, അജിത രതീഷ് , പി.ആർ അനുപമ എന്നിവർ സംസാരിച്ചു.