
കോട്ടയം : കോട്ടയത്തിന്റെ മനസ് കീഴടക്കി എൻ.ഡി.എ സ്ഥാനാർഥി മിനർവ മോഹന്റെ പ്രചാരണം തുടരുന്നു. ഗൃഹസമ്പർക്ക പരിപാടികളിലും കുടുംബയോഗങ്ങളും വലിയ സ്വീകാര്യതയാണ് മിനർവയ്ക്ക് ലഭിക്കുന്നത്.
ഇന്നലെ രാവിലെ 6.30 ന് പനച്ചിക്കാട് ചോഴിക്കാട് മേഖലയിലായിരുന്നു ഗൃഹസമ്പർക്കം. അവരിലൊരാളായി വീടുകളിലേയ്ക്ക് കടന്നുവന്ന സ്ഥാനാർത്ഥിയെ പുഞ്ചിരിയോടെയാണ് വോട്ടർമാർ സ്വീകരിച്ചത്. പതിനൊന്നരയോടെ പൊൻകുന്നത്ത് നടന്ന മഹാസമ്മേളനത്തിൽ അമിത് ഷായുടെ യോഗത്തിൽ പങ്കെടുത്തശേഷം വീണ്ടു മണ്ഡലത്തിൽ സജീവമായി. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിലെ വീടുകളിലേയ്ക്ക് പര്യടനം. തുടർന്ന് പുല്ലരിക്കുന്ന് ഭാഗത്തെ വീടുകളിൽ അമ്മമാരുടേയും സഹോദരൻമാരുടേയും വോട്ടുകളപ്പിച്ചുള്ള പര്യടനം. നിരവധി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് യോഗം അവസാനിപ്പിച്ചത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ,ജില്ലാ വൈസ് പ്രസിഡന്റ് റീബ വർക്കി, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജയകൃഷ്ണൻ,കുമാരനല്ലൂർ മേഖല പ്രസിഡന്റ് ബിജുകുമാർ,ഹരി കിഴക്കേക്കുറ്റ്, നാസർ റാവുത്തർ, രാജശ്രീ വേണുഗോപാൽ,വിജയലഷ്മി നാരായണൻ, സിന്ധു അജിത്, സിന്ധു എം പൈ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജു സുരേഷ്, പഞ്ചത്തു അംഗം ജയൻ കല്ലുങ്കൽ, എം എൻ ഓമനക്കുട്ടൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.