
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 28397 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സക്വാഡുകൾ നീക്കം ചെയ്തു. ഇവയിൽ 28042 എണ്ണം പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നവയാണ്. സ്വകാര്യ ഭൂമിയിൽ ഉടമസ്ഥരുടെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചിരുന്ന 355 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കിയവയിൽ 18 ചുവരെഴുത്തുകളും 23163 പോസ്റ്ററുകളും 2899 ബാനറുകളും 1962 മറ്റ് പ്രചരണ സാമഗ്രികളും ഉൾപ്പെടുന്നു. ഒരു ചുവരെഴുത്തും 332 പോസ്റ്ററുകളും 22 ബാനറുകളുമാണ് സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് നീക്കംചെയ്തത്. നിയമലംഘനങ്ങൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.