കോട്ടയം : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില ഏപ്രിൽ 10 ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ, കുടുംബകോടതിയിലെ കേസുകൾ, വാഹനാപകട നഷ്ടപരിഹാരം, പണമിടപാട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, രജിസ്‌ട്രേഷൻ, ലേബർ തുടങ്ങിയ വകുപ്പുകൾ കക്ഷിയായ കേസുകൾ തുടങ്ങിയവ പരിഗണിക്കും. കോടതിയുടെ പരിഗണനയിൽ എത്താത്ത പരാതികളും അദാലത്തിൽ ഉൾപ്പെടുത്തും. പരാതികൾ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നേരിട്ടോ തപാൽ മുഖേനയോ 29 നകം നൽകാം.