ഗാന്ധിനഗർ: എസ്.എൻ.ഡി.പി യോഗം 5736 ാം നമ്പർ ശാഖയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. നാലായിരത്തോളം രൂപ നഷ്ടമായതായി കരുതുന്നു. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഗുരുദേവക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്. തിങ്കളാഴ്ച പുലർച്ചെ ഭക്തർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ ഭാരവാഹികൾ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. രണ്ടു മാസം കൂടുമ്പോഴാണ്, കാണിക്കവഞ്ചി തുറക്കുന്നതെന്നും ഈ സമയം ശരാശരി 4000ത്തിന് അധികം രൂപ കാണിക്കവഞ്ചിയിൽ നിന്നും ലഭിക്കാറുണ്ടെന്നും, ലോക് ഡൗൺ സമയത്തു പോലും ഇതിന് കുറവ് ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി അജി പറഞ്ഞു.പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.