മണിമല: നാഷണൽ എക്‌സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി മണിമല യൂണിറ്റിന്റെ പൊതുയോഗം വി.ജെ.മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാനഘടകം ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് സെക്രട്ടറി വിജയൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ.സി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഉന്നതവിജയം നേടിയ അന്ന മരിയ സിറിയക്കിന് സെലിൻ മാത്യു ക്യാഷ് അവാർഡ് നൽകി. വൈസ് പ്രസിഡന്റ് വർഗീസ്, മാത്യു ഗീവർഗീസ്,എം.മനോജ് എന്നിവർ പ്രസംഗിച്ചു.