ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലി കുറിച്ചി മേഖലയിലെ കോളനികളിൽ വോട്ട് അഭ്യർത്ഥിച്ചു. രാവിലെ നാൽപതാം കവലയിൽ നിന്നും അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചാരണം ആരംഭിച്ചത്. സചിവോത്തമപുരം, കുഞ്ഞൻകവല, പുത്തൻകോളനി, ചേലാറാ,എട്ടുമുറി, പുലിക്കുഴി, എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥന നടത്തി.