അടിമാലി: ലോക ക്ഷയരോഗ ദിനാചരണത്തോട് അനുബന്ധിച്ച് അടിമാലി ടി.ബി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിമാലി വിവേകാനന്ദ സ്‌കൂളിൽ സെമിനാർ നടത്തി.ചിത്തിരപുരം ഹെൽത്ത് ഇൻസ്‌പെക്ടർ ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേവിയാർ പ്രാഥമിക ആരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫീസർ ഡോ. നമിത ഉദ്ഘാടനം ചെയ്തു. ബിന്ദു ടി.കെ സെമിനാർ നയിച്ചു.കലാകാരൻ ഷൈജു അടിമാലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ അനസ് ഇബ്രാഹിം, മനീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ബി. ദിനേശൻ, സരേഷ് എന്നിവർപ്രസംഗിച്ചു.