പൊൻകുന്നം: കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്നവർക്കായി ടോക്കിംഗ് ടെക്സ്റ്റ് പരിശീലനം നൽകി. സമഗ്രശിക്ഷ കേരള പദ്ധതിയിൽ കാഞ്ഞിരപ്പള്ളി ബി.ആർ.സിയാണ് സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കായി ക്ലാസ് നടത്തിയത്. വിദ്യാഭ്യാസ പ്രവർത്തകൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ രാധാകൃഷ്ണൻ, ബി.ആർ.സി സ്‌പെഷൽ എഡ്യൂക്കേറ്റർ എ.പി സിജിൻ, അനുജ, അഞ്ജു എന്നിവർ ക്ലാസുകൾ നയിച്ചു.