കട്ടപ്പന: വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയും 48 ഗ്രാം സ്വർണാഭരണങ്ങളും മോഷ്ടിച്ചു. വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം കെ.വി.ആർ. എസ്റ്റേറ്റിലെ ഡാർവിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. പൂട്ടിക്കിടന്ന വീടിന്റെ താഴ് തകർത്ത നിലയിലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി.