വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കം ടൗൺ സൗത്ത് ഏരിയാ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജി. മോഹൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എം.ജി.സോമനാഥ്, എ.വി.പുരുഷോത്തമൻ, എ.ശിവൻകുട്ടി, ടി.ആർ. ചന്ദ്രശേഖരൻ നായർ, കെ.സി.ധനപാലൻ, പി.ആർ.രാജു, വി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി. സുകുമാരൻ (പ്രസിഡന്റ്), പി.ആർ.രാജു (സെക്രട്ടറി), കെ.സി.ധനപാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.