വൈക്കം : ലോകക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി താലൂക്ക് ഗവ.ആശുപത്രി ടി.ബി എലിമിനേറ്റ് ബോധവത്കരണ സെമിനാർ നടത്തി. ഗായകൻ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അജിത ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ബി വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. എ.ഡി.ശ്രികുമാർ, ആശവർക്കർമ്മാർ, ആരോഗ്യപ്രവർത്തകർ, ടി.കെ.ജയദാസ്, കെ.ആർ.അനിൽ കുമാർ, പി.രഘുവരൻ, ഡാലി ജോർജ് എന്നിവർ പങ്കെടുത്തു.