
വൈക്കം : എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ആശയുടെ രണ്ടാംഘട്ട പര്യടനം പൂർത്തിയായി. പഞ്ചായത്ത് പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ചാണ് വോട്ട് അഭ്യർത്ഥിച്ചത്. ശ്രീനാരായണപുരം കണിയാംതോട് പാലത്തിനു സമീപത്ത് നിന്നാണ് പദയാത്ര ആരംഭിച്ചത്. കാരയിൽ, കായിക്കര, പോളശ്ശേരി, കോവിലകത്തുംകടവ്, പ്രൈവറ്റ് സ്റ്റാൻഡ്, കൊച്ചുകവല, മടിയത്തറ, വൈപ്പിൻപടി,പെരുഞ്ചില, കമ്പിവേലിക്കകലം, പുളിംചുവട് വഴി സഞ്ചരിച്ച് ചാലപ്പറമ്പിൽ രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് കൊപ്പറമ്പ്, അമലാപരി, ഫയർ സ്റ്റേഷൻ, പാടവേലി, മുട്ടത്തുപറമ്പ്, ഗ്യാസ് ഗോഡൗൺ, അയ്യർകുളങ്ങര, ചേരുംചുവട്, വിറ്റോ ജങ്ഷൻ, പട്ടശ്ശേരി, പടിഞ്ഞാറെപാലം, നടുവിലെ പാലം, തെക്കേനട, പടിഞ്ഞാറെനട, ബോട്ട്‌ജെട്ടി തുടങ്ങിയ മേഖലകളിലൂടെയാണ് പദയാത്ര കടന്ന് പോയത്. പി.ശശിധരൻ, പി.പ്രദീപ്, എൻ.അനിൽബിശ്വാസ്, അഡ്വ.കെ.പ്രസന്നൻ, എബ്രഹാം പഴയകടവൻ, ഡി.രഞ്ജിത്കുമാർ, എം.സുജിൻ, സി.പി.ജയരാജ്, പി.ഹരിദാസ്, ജിജോ കൊളുത്തുവായിൽ, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
സോനയുടെ പര്യടനം വൈക്കം ടൗണിൽ
കോവിലകത്തുംകടവ് മാർക്കറ്റ്, ഉദയനാപുരം, പെരുഞ്ചില കോളനി, ആയുർവേദാശുപത്രി, പോളശ്ശേരി, പ്രൈവറ്റ് ബസ്റ്റാന്റ്, ഫിഷർമെന്റ് കോളനി, തോട്ടു വക്കം, വെമ്പറമ്പ്, ചേരുംചുവട്, മുരിയൻകുളങ്ങര, ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, പുളിഞ്ചുവട്, വഴി വൈക്കം ടൗണിൽ പര്യടനം സമാപിച്ചു. ജോണി വളവത്ത്, കൺവീനർ പി.ഡി.ഉണ്ണി, രേണുക രതീഷ്,അബ്ദുൾ സലാം റാവുത്തർ, ജയ് ജോൺ പേരയിൽ ,പി.ടി.സുഭാഷ്, ഇടവട്ടം ജയകുമാർ, ഷാജി വല്ലൂത്തറ, പ്രീത രാജേഷ്, വിജിമോൾ,രാജശ്രീ വേണുഗോപാൽ, രാധിക ശ്യാം, പി.എൻ.കിഷോർ കുമാർ, സോണി സണ്ണി, ജോർജ്ജ് വർഗീസ്, വൈക്കം ജയൻ, സണ്ണി മാന്നംകേരി, പി.എസ്.പ്രതീഷ്, ഗോപി ഒന്നരയടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അജിതസാബു
എൻ.ഡി.എ സ്ഥാനാർത്ഥി അജിത സാബു മഹാദേവക്ഷേത്രത്തിൽ ദർശനത്തിന് ശേഷം കിഴക്കേ നടയിൽ നിന്നാണ് പര്യടനമാരംഭിച്ചത്. മുരിയൻകുളങ്ങര, ആറാട്ടുകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടശേഷം 12 ന് ചെമ്പ് കൊച്ചങ്ങാടി ആഞ്ജനേയ മഠാധിപതി സ്വാമി ശ്രീരാമചന്ദ്രയുടെ 60-ാം പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം വാഴമന, മുട്ടുങ്കൽ തുടങ്ങിയ മേഖലകളിലായിരുന്നു പര്യടനം. ടി.വി.മിത്രലാൽ, വിനൂബ് വിശ്വം, ഇ.ഡി.പ്രകാശൻ, വി.ശിവദാസ്, എം.കെ.മഹേഷ്, ലേഖ അശോകൻ, ശങ്കർദാസ്, കെ.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.