
മുണ്ടക്കയം : അയ്യപ്പഭക്തരുടെ കണ്ണുനീർ ഈ മണ്ണിലും സന്നിധാനത്തും വീണിട്ടുണ്ടെന്നും, അത് ഒരു സുനാമിയായി പിണറായി വിജയനെയും കൂട്ടരെയും അറബിക്കടലിൽ വലിച്ചെറിയുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. പൂഞ്ഞാർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയുടെ വാഹനപര്യടനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസർക്കാരിന്റെ വിശ്വാസ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ്. പൂഞ്ഞാറിൽ കാലങ്ങളായി വികസനമില്ലാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.