sebastian-kulathunkal

ഈരാറ്റുപേട്ട : എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്ന് മാസത്തിനുള്ളിൽ ഈരാറ്റുപേട്ട - വാഗമൺ പാതയുടെ നിർമ്മാണം ആരംഭിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ദേശീയപാത നിലവാരത്തിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് നിർമ്മാണത്തിനായി 66 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ നിലവിലെ എം.എൽ.എ ഒരു കുട്ട മെറ്റിൽ പോലും പദ്ധതിയുടെ ഭാഗമായി ഇറക്കിയിട്ടില്ല. ഈ അവസ്ഥ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.