nn

പുതുപ്പള്ളി : എൻ.ഡി.എ സ്ഥാനാർഥി എൻ.ഹരി പുതുപ്പള്ളിയിൽ രണ്ടാംഘട്ട പര്യടനം അയർക്കുന്നം പഞ്ചായത്തിലെ തിരുവഞ്ചൂർ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. രാവിലെ വ്യാപാര സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം പാമ്പാടിയിൽ പ്രമുഖ വ്യക്തികൾ, നേതാക്കൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമ്പർക്കം ചെയ്തു. വൈകിട്ട് വാകത്താനം പഞ്ചായത്തിലെ ഞാലിയാകുഴി കവലയിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നേരിട്ട് കണ്ടു വോട്ടു ചോദിച്ചു.