minarva

കോട്ടയം: വീട്ടിൽ ചെന്ന് വീട്ടമ്മമാരെ കണ്ടും നാട്ടുകാരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തിയും അവരിലൊരാളായി മാറിയാണ് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണം.

ഇതിനോടകം മണ്ഡലത്തിലുടനീളം വ്യക്തി ബന്ധം സ്ഥാപിച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം.

ഇന്നലെ രാവിലെ മാങ്ങാനത്തു നിന്നാണ് മിനർവ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. പ്രദേശത്തെ സാധാരണക്കാരെ നേരിൽകാണുന്നതിനാണ് സ്ഥാനാർത്ഥി വീടുകളിൽ എത്തിയത്. തിരക്കേറിയ സമയമായിട്ടു പോലും സ്ഥാനാർത്ഥിയ്ക്കും ബി.ജെ.പി നേതാക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ വോട്ടർമാർ തയ്യാറായി. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഓരോ വീട്ടിലും സ്ഥാനാർത്ഥി എത്തുന്നത്.
മൂലേടത്ത് എത്തിയ സ്ഥാനാർത്ഥി അവിടെ ചെറുയോഗങ്ങളിൽ പങ്കെടുത്തു. നാട്ടകത്തും പുല്ലരിക്കുന്നിലും പ്രചാരണത്തിനും ഗൃഹസമ്പർക്കത്തിനും സ്ഥാനാർത്ഥി സജീവമായി. വൈകിട്ട് നട്ടാശേരിയിൽ നടന്ന കുടുംബയോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി അവിടെ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, മേഖല, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, ബിജുകുമാർ പി എസ്, വിജയപുരം പഞ്ചായത്ത് മെമ്പർ നന്ദുകൃഷ്ണ, സുഗുണൻ, മുരളി, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 വികസനമെത്താൻ ബി.ജെ.പി വരണം: മിനർവ മോഹൻ
കോട്ടയം: കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന നേട്ടങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്താൻ കേരളത്തിൽ ബി.ജെ.പി വരണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ വിവിധ കൺവെൻഷനുകളിലും പൊതുയോഗങ്ങളിലും പ്രസംഗിക്കുകയായിരുന്നു അവർ. രണ്ടു മോദി സർക്കാരുകളും രാജ്യത്ത് ഒരിക്കലും ലഭിക്കാത്ത തരത്തിലുള്ള വലിയ വികസന പ്രവർത്തങ്ങളാണ് നടത്തിയത്. എന്നാൽ, കേരളത്തിൽ ഏതു മുന്നണി ഭരിച്ചാലും ഈ വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്താതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മിനർവ പറഞ്ഞു.