തീക്കോയി : ആച്ചുക്കാവ് ദേവീ മഹേശ്വര ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബാബു നാരായണൻ കൊടിയേറ്റി. 27 നാണ് ആറാട്ട്. നാളെ രാവിലെ 9.30 ന് പൊങ്കാല ദീപം തെളിക്കൽ, രാത്രി 8 ന് കളമെഴുത്ത് പാട്ട്, 8.30 ന് പള്ളിവേട്ട, 27 ന് രാവിലെ 10 ന് കുംഭകുട അഭിഷേകം, വൈകിട്ട് കളമെഴുത്ത് പാട്ട്. 9 ഓട്ടൻതുള്ളൽ : പാലാ മണി , 10 ന് ആറാട്ട്, 12 ന് ശേഷം പാലച്ചുവട്ടിൽ വടക്കുപുറത്ത് വലിയ ഗുരുതി. ശാഖാ പ്രസിഡന്റ് പി.ജി.ദീപേഷ് , സെക്രട്ടറി പി.റ്റി.രവി, വൈസ്.പ്രസിഡന്റ് മനോജ് ഒ.എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ക്ഷേത്രം മേൽശാന്തി ബിനോയി ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകും.