കോട്ടയം : ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. മെ‌ഡിക്കൽ കോളേജ് - കുടയംപടി റോഡിൽ കുടമാളൂരിലും, കുടയംപടിയിലുമാണ് മരങ്ങൾ വീണത്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു.ഇന്നലെ വൈകിട്ട് നാലോടെയാണ് കനത്തമഴയോടൊപ്പം കാറ്റ് വീശിയത്. പാതയോരത്ത് നിറുത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങളുടെ ശിഖരങ്ങൾ വീണു. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.