രാമപുരം : എൽ.ഡി.എഫിന്റെ സമഗ്ര വികസന സന്ദേശവുമായി ജോസ് കെ.മാണി കടനാട്ടിലും രാമപുരത്തും തുറന്ന വാഹനത്തിൽ പര്യടനം നടത്തി. കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളിയിൽ നിന്നാരംഭിച്ച പര്യടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ജയ്‌സൺ പുത്തൻകണ്ടം, പി.ഡി.സജി, പി.കെ.ഷാജകുമാർ, ജോസ് കുന്നുംപുറം, ബേബി കുറുവത്താഴെ, ബേബി ഉറുമ്പുകാട്ട് എന്നിവർ നേതൃത്വം നൽകി. കടനാട്, കൊടുപിടി, എലിവാലി, കുറുമണ്ണ്, ഇഞ്ചി കാവ്, കണ്ടത്തി മാവ്, നീലൂർ, മറ്റത്തിപ്പാറ, കാവുംകണ്ടം, മാനത്തൂർ, എന്നിവിടങ്ങളിൽ കോർണർ യോഗങ്ങളും ചേർന്നു. ഇന്ന് രാവിലെ എലിക്കുളം പഞ്ചായത്തിലെ മല്ലികശേരിയിൽ നിന്ന് പര്യടനം ആരംഭിക്കും. ഉച്ചയ്ക്ക് പൈകയിൽ സമാപിക്കും. ഉച്ചകഴിഞ്ഞ് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കലിൽ നിന്നാരംഭിച്ച് വൈകിട്ട് മേവിടയിൽ സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കടനാട്ടിലും രാമപുരത്തും ലഭിച്ച ഇടതുമുന്നണിയുടെ വൻ ലീഡ് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. രാമപുരത്തിനായി കോൺഗ്രസ് എന്ത് ചെയ്‌തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. വികസനം അജണ്ടയിലില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.