പാലാ : യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് 7 ന് കൊല്ലപ്പള്ളിയിൽ പ്രസംഗിക്കും. ടോം കോഴിക്കോട് അദ്ധ്യക്ഷത വഹിക്കും. ബിജു പുന്നത്താനം, സി.ടി.രാജൻ, ജോയി സ്‌കറിയ, ആർ.സജീവ്, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് തുടങ്ങിയവർ പ്രസംഗിക്കും.