rahul

എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. റാന്നിയിൽ നിന്ന് റോഡുമാർഗം വലിയമ്പലത്തിനു സമീപമെത്തുന്നു രാഹുൽ സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും. എരുമേലി ടൗണിൽ റോഡ് ഷോ സമാപിക്കും. കൊച്ചമ്പലത്തിലും വാവരു പള്ളിയിലും അദ്ദേമെത്തും. ഇതാദ്യമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി പ്രവർത്തകർ. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പങ്കെടുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. കോട്ടയം ജില്ലയിൽ എരുമേലിയിൽ മാത്രമാണ് രാഹുൽ ഗാന്ധിക്ക് പരിപാടിയുള്ളത്. തുട‌ർന്ന് അദ്ദേഹം ഹെലികോപ്ടറിൽ പീരുമേട്ടിലേക്ക് പോകും.