
കൈപ്പട്ടൂർ/കുടമുക്ക്: വട്ടത്തുണ്ടിൽ പരേതനായ ദാനിയലിന്റെയും മറിയമ്മ ദാനിയലിന്റെയും (ഇലവിനാമണ്ണിൽ/മേപ്രത്ത് കുടുംബാംഗം) മകൻ ബാബു ഡാനിയേൽ (62) ഖത്തറിൽ നിര്യാതനായി. ഭാര്യ: ഷേർളി മാത്യു ആർപ്പൂക്കര പുതുശേരിൽ കുടുംബാംഗമാണ്. മക്കൾ: ഷേബ മേരി ബാബു, ഷെർലിൻ സാറ ബാബു. സംസ്‌കാരം പിന്നീട്.