
മാടപ്പള്ളി: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കല്ലറയ്ക്കൽ ജെയിംസ് കെ.സി. (64) നിര്യാതനായി. യൂത്ത് കോൺഗ്രസ് ചങ്ങനാശേരി മുൻ ബ്ലോക്ക് പ്രസിഡന്റും, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സാലിമ്മ നാലുകോടി വെട്ടികാട് പോളച്ചിറ കുടുംബാംഗമാണ്. മക്കൾ: ജീന (സൗദി), ജിത്ത് (ഫ്രാൻസ്), ജീമോൾ (സൗദി), ജിയ. മരുമക്കൾ: അഭിലാഷ് (ദുബായ്), സോണിയ (യു.കെ). സംസ്‌കാരം നാളെ രാവിലെ 9.30 ന് മുണ്ടുപാലം സെന്റ് മേരീസ് പള്ളിയിൽ.