കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് 28ന് രാവിലെ 9മുതൽ വൈകിട്ട് 4വരെ മേരികുളം മരിയൻ ഓഡിറ്റോറിയത്തിൽ നടക്കും. 60 വയസ് കഴിഞ്ഞവർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകും. 2000 പേർക്ക് വാക്‌സിൻ എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 10 രജിസ്‌ട്രേഷൻ കൗണ്ടറുകൾ, 4 വാക്‌സിൻ ബൂത്തുകൾ, വിശ്രമകേന്ദ്രങ്ങൾ, നിരീക്ഷണ മേഖല തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർ മൊബൈൽ ഫോൺ, ആധാർ കാർഡോ തിരിച്ചറിയൽ കാർഡോ എന്നിവയും കൊണ്ടുവരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ, വൈസ് പ്രസിഡന്റ് ജോമോൻ വി.ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിഷാമോൾ ബിനോജ്, സുമോദ് ജോസഫ്, സെക്രട്ടറി ഷിബുകുമാർ എസ്. എന്നിവർ അറിയിച്ചു.