പൊൻകുന്നം : അഴിമതി ആരോപണത്തെ തുടർന്ന് ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ്. സഹകരണ സംഘം കോട്ടയം ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ.പ്രദീപ് കുമാറാണ് സഹകരണ നിയമം 32ാം വകുപ്പ് പ്രകാരം ഭരണസമിതിയെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഈ കാലയളവിൽ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി പാർട് ടൈം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. സഹകരണ വകുപ്പ് പൊൻകുന്നം യൂണിറ്റ് ഇൻസ്‌പെക്ടർ ജിബു ജോർജ് ജേക്കബിനാണ് ചുമതല.