വാഴൂർ : ശക്തമായ കാറ്റിൽ വാഴൂർ പഞ്ചായത്തിലെ നെടുമാവ് ഉദിക്കുഴ ഭാഗത്ത് മൂന്ന് വീടുകൾ തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. ഉദിക്കുഴ വാറാടിയിൽ സുനിൽകുമാർ, കാവുങ്കൽ ഷിബു, പുതുപ്പറമ്പിൽ അനിയായി എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. മരം വീണ് കാവുങ്കൽ ഷിബുവിന്റെ വിടിന്റെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. നിരവധി പ്ലാവ്, മഹാഗണി, റബർ മരങ്ങൾ എന്നിവ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധവും താറുമാറായി.

വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി സ്ഥലം സന്ദർശിച്ചു.