
കോട്ടയം: എം.ജി.സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി.
എ.പി.ജെ അബ്ദുൾകലാം യൂണിവേഴ്സിറ്റി അറിയിപ്പുകൾ
സാങ്കേതിക സർവകലാശാല ഓറൽ പരീക്ഷയ്ക്ക് ഒരവസരം കൂടി
കോപ്രിഹെൻസീവ് പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ബിരുദം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഓറൽ പരീക്ഷയ്ക്ക് ഒരവസരം കൂടി നൽകും. 2015, 2016 വർഷങ്ങളിൽ പ്രവേശനം നേടിയ പാർട്ട് ടൈം, റഗുലർ വിദ്യാർത്ഥികൾക്കാണ് അവസരം.
പിഎച്ച്.ഡി ഫലം
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട് ക്ലസ്റ്ററുകൾ നടത്തിയ പിഎച്ച്.ഡി ഈവൻ സെമസ്റ്റർ പരീക്ഷ ഫലം വിദ്യാർത്ഥി ലോഗിനിൽ ലഭ്യമാണ്.