
അടിമാലി: കെ പി എം എസ് ദേവികുളം യൂണിയൻ വാർഷിക സമ്മേളനം നടന്നു.കെപിഎംഎസ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് വിവിധ യൂണിയൻ സമ്മേളനങ്ങൾ നടന്നു വരുന്നത്.ദേവികുളം യൂണിയൻ സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി. സി .ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ. കെ. രാജൻ, ശിവൻ കോഴിക്കമാലി, സി .എസ് .അരുൺ, സാബു കൃഷ്ണൻ, ടി.കെ സുകുമാരൻ, ബിജു ബ്ലാങ്കര, സുനിൽ മലയിൽ തുടങ്ങിയവർ സംസാരിച്ചു.