
കോട്ടയം: ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെങ്കിലും പൂര്‍ത്തീകരിക്കാനുള്ള മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കണമായിരുന്നെന്ന് കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്നും ഇന്നും എന്നും അഭിപ്രായം പറയാനല്ലാതെ ഒരു വികസനം പോലും കോട്ടയത്ത് കൊണ്ടുവരാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോട്ടയത്തിനായി ആകെ ചെയ്തത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നത് കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വെ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ പര്യടനം എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, മോഹന്‍ കെ.നായര്‍, എന്‍. എസ്. ഹരിശ്ചന്ദ്രന്‍, എസ്. രാജീവ്, ചിന്റു കുര്യൻ, സിബി ചേനപ്പാടി, യൂജിൻ തോമസ്, ബി. ജോണ്‍, എം.പി. സന്തോഷ്‌കുമാര്‍, ജോഷി മാത്യു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, സാബു പുളിമൂട്ടില്‍, സിന്‍സി പാറയില്‍, ജയമോള്‍ , ബോബൻ തോപ്പിൽ, ഷീബ പുന്നൻ ഘടകകക്ഷി നേതാക്കളായ തമ്പി ചന്ദ്രന്‍, ജോയി ചെട്ടിശേരി, കുര്യന്‍ പി. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.