
രാജാക്കാട്: മുല്ലക്കാനത്തിനു സമീപം സ്‌കൂട്ടറിൽ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ യാത്രികനായ രാജകുമാരി വളയംപ്രായിൽ ലിബിൻ ബിജു (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണ് സംഭവം. രാജാക്കാട് നിന്നും മുല്ലക്കാനം ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ലിബിൻ. എതിരെ വന്ന ജീപ്പ് ഗട്ടർ ഒഴിവാക്കുന്നതിനിടെ ലിബിന്റെ വാഹനത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ലിബിൻ റോഡിലൂടെ നിരങ്ങി പോയി. സമീപത്ത് വാഹന പരശോധനയിൽ ഏർപ്പെട്ടിരുന്ന രാജാക്കാട് പൊലിസ് സ്ഥലത്തെത്തി പരുക്കേറ്റ ലിബിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബിജുവാണ് ലിബിന്റെ പിതാവ്. മാതാവ്.:സിജി. ലിബിന്റെ ഇരട്ട സഹോദരി ജൂലി, സഹോദരൻ നോബിൾ