
പീരുമേട്: എൻ.ഡി.എ. സ്ഥാനാർത്ഥി ശ്രീനഗരി രാജൻ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പര്യടനം നടത്തി. മഞ്ചുമല, കടശിക്കടവ്, അരണക്കൽ, ശബരിമല, സത്രം, വള്ളക്കടവ്, മൂലക്കയം, കറുപ്പുപാലം, തങ്കമല, പശുമല, കീരിക്കര, നാലുകണ്ടം, പള്ളിക്കട, തേങ്ങാക്കൽ, മൂങ്കലാർ, ഡൈമുക്ക്, കന്നിമാർചോല, വാളാർഡി മേപ്പുരട്ട്, വാളാർഡി, നെല്ലിമല, ചുരക്കുളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ വോട്ടർമാരെ നേരിൽക്കണ്ടു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ സഹായത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, കെ.ജി. അജേഷ് കുമാർ, വി.വി. വിനോദ്, വി.സി. വർഗീസ്, വിനോദ് മോഹൻ, എ. വേലുസാമി, രാജേന്ദ്രൻ, സൗന്ദർരാജ്, അനൂപ്. പി.എസ്. എന്നിവർ ഒപ്പമുണ്ടായിരുന്നു.