cyriac

പീരുമേട്: യു.ഡി.എഫ്. സ്ഥാനാർത്ഥി സിറിയക് തോമസ് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പര്യടനം നടത്തി. ഒന്നര പതിറ്റാണ്ട് എം.എൽ.എയായിരുന്ന എൽ.ഡി.എഫ്. പ്രതിനിധി പീരുമേടിനെ അവഗണിച്ചെന്നും ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിറിയക് ആരോപിച്ചു. സർക്കാരും ഇടുക്കിയെ പാടെ അവഗണിച്ചു. ഇതിന് പരിഹാരമുണ്ടാകാൻ യു.ഡി.എഫ്. അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. മേരികുളത്തുനിന്നും ആരംഭിച്ച പര്യടനത്തിന് നിരപ്പേൽക്കട, ചേമ്പളം, കിഴക്കേമാട്ടുക്കട്ട, മാട്ടുക്കട്ട, ആനക്കുഴി, അയ്യപ്പൻകോവിൽ, പരപ്പ്, ആലടി, ചപ്പാത്ത്, പാച്ചക്കാട്, ഹെവൻവാലി, മരുതുംപേട്ട, പത്തിമുക്ക്, ശങ്കരഗിരി, പുല്ലുമേട്, മേനോൻമേട്, മാങ്കവല, സുൽത്താൻകട, മൈലാടുംപാറ, ചെല്ലർകോവിൽ, പെരുമ്പള്ളിക്കട, കുങ്കിരിപെട്ടി, വലിയപാറ, ആറാം മൈൽ, മത്തായികണ്ടം, ഉദയഗിരി, ഏഴാംമൈൽ, അണക്കര എന്നിവിടങ്ങളിൽ സീകരണം നൽകി. യു.ഡി.എഫ്. നേതാക്കളായ ജേക്കബ് പടലുങ്കൽ, ജോർജ് ജോസഫ്, എം.ഡി. അർജുനൻ, ഷാജഹാൻ മഠത്തിൽ, ജോസഫ് കുര്യൻ, അഫിൻ ആൽബർട്ട്, വിജയമ്മ, എം.എം. വർഗീസ്, റോബിൻ കാരക്കട്ട്, ഷാജി പൈനാടത്ത് എന്നിവർ നേതൃത്വം നൽകി.