
വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് ഏരിയയുടെ വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.
വൈക്കം വ്യാപാര ഭവനിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.ആർ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.അബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട എസ്. ഇന്ദിരാദേവി, ബി.രാജശേഖരൻ നായർ, ചിരട്ടയിൽ വിളക്ക് നിർമ്മിച്ച് ശ്രദ്ധേയനായി പ്രധാനമന്ത്റിയുടെ അഭിനന്ദനം എറ്റുവാങ്ങിയ വിജയൻ മണിമന്ദിരം ഭാര്യ അംബിക എന്നിവരെ ആദരിച്ചു. സി.എൻ.രഘുനാഥൻ നായർ, എ.പി.സുധാകരൻ, സോമകുമാർ, ജി.മോഹൻകുമാർ, പി.വിജയകുമാർ, ടി.ആർ. മോഹനൻ, കെ.ജി.രാജലക്ഷ്മി, എ.വി.പുരുഷോത്തമൻ, എ.ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. അബു (പ്രസിഡന്റ്), എം.വിജയകുമാർ (സെക്രട്ടറി), ടി.ആർ.മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.