വൈക്കം : വേമ്പനാട്ടുകായലിലും മറ്റു ഉൾനാടൻ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ കള്ളക്കേസുകളിൽ പെടുത്തുന്ന ഫിഷറീസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോട്ടുജെട്ടി മൈതാനത്ത് പ്രതിഷേധസംഗമം നടത്തി.
പ്രതിഷേധക്കൂട്ടായ്മ ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.രാജു, സംസ്ഥാന സെക്രട്ടറി സി.ഗോപിനാഥ്, ഭൈമി വിജയൻ, കെ.കെ അശോക് കുമാർ, വി.എം.ഷാജി, കെ. എസ്.കുമാരൻ , സുലഭ പ്രദീപ്, സൗമ്യ ഷിബു എന്നിവർ പ്രസംഗിച്ചു.