
ഈരാറ്റുപേട്ട: പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെന്നിന്റെ പ്രചാരണത്തിന് തീക്കോയി പഞ്ചായത്തിൽ തുടക്കമായി. എൻ.ഡി.എ തീക്കോയി പഞ്ചായത്ത് ചെയർമാൻ ഗിരീഷ് കൊരട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.സി അജി ഉദ്ഘാടനം നിർവഹിച്ചു. എൻ.ഡി.എ നേതാക്കളായ എം.ആർ ഉല്ലാസ്, കെ.സി എബ്രഹാം, ഇ.പി രമണൻ, അഡ്വ.സനൽ, കെ.ബി മധു,കെ.വി അഭിലാഷ്, കെ.ആർ സോബി, പി.എൻ രവി, പി.എൻ റെജിമോൻ, അനിൽ ചിത്രകുന്നേൽ, സനൽ മണ്ണൂർ ,വി.വി വാസപ്പൻ, രാജു കാലായിൽ എന്നിവർ പങ്കെടുത്തു