കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ വെള്ളാവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. മണിമല കവലയിൽ നിന്നാരംഭിച്ച
പര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം പൊട്ടുകുളത്ത് സമാപിച്ചു.
ജോ തോമസ് പായിക്കാട്, പി.എം അപ്പുക്കുട്ടൻ നായർ ,വാഴൂർ സിബി, വിനോദ് ജി പിള്ള, ഷിയാസ് വണ്ടാനം എന്നിവർ പ്രസംഗിച്ചു ജോഷി പുളിച്ചു മാക്കൽ, അഡ്വ എ.ഷാജഹാൻ, പി.ഡി രാധാകൃഷ്പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഇന്ന് ചിറക്കടവ് പഞ്ചായത്തിലാണ് പര്യടനം രാവിലെ 9ന് ഉള്ളായം കവലയിൽ നിന്ന് പര്യടനം ആരംഭിക്കും