മുണ്ടക്കയം ഈസ്റ്റ്: 60 വയസിനു മുകളിലുളളവർക്കായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ ഹാളിൽ നടക്കും.രാവിലെ 9 മുതൽ വൈകിട്ട് 3വരെയാണ് കുത്തിവയ്പ്. താത്പര്യമുളളവർ രാവിലെ എട്ടു മുതൽ പേരു രജിസ്റ്റർ ചെയ്യണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബാ അറിയിച്ചു.