aaa

കോട്ടയം: ഗ്രാമങ്ങളിലേക്കിറങ്ങി പ്രചാരണം ശക്തമാക്കുകയാണ് കോട്ടയം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ.

രാവിലെ കഞ്ഞിക്കുഴിയിലെ വിവിധ മഠങ്ങൾ, സെമിനാരികൾ എന്നിവിടങ്ങളിലെ സന്ദർശനത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. കീഴിക്കുന്നിലെ ഭവന സന്ദർശനത്തിനിടെ ആർടിസ്റ്റ് അരുൺ പുത്തൻപറമ്പിൽ നെന്മണിയിൽ തീർത്ത പിണറായി വിജയന്റെയും അനിൽകുമാറിന്റെയും ഛായാചിത്രം സമ്മാനിച്ചു. മാങ്ങാനം കുരിശുകവല, പാലൂർപാടി, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ ഭവനങ്ങളിലും കടകളിലും കയറി വോട്ടഭ്യർഥിച്ച ശേഷം പൊൻപള്ളിയിലെ കല്യാണത്തിലും പങ്കെടുത്തു. പിന്നീട് പാക്കിൽ,കുമാരനല്ലൂർ, മാമൂട് എന്നിവിടങ്ങളിലെ മരണവീടുകളും സന്ദർശിച്ചു. ജുമാ നമസ്‌കാരത്തിനായി നീലിമംഗലം മുസ്ലിം പള്ളിയിലെത്തിയ വിശ്വാസികൾക്കൊപ്പം അൽപ്പസമയം ചിലവഴിച്ചു. കോടിമത, കൊല്ലാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തോടെയാണ് പ്രചാരണം അവസാനിപ്പിച്ചത്.