കാഞ്ഞിരപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്റെ പഞ്ചായത്തുതല പര്യടനത്തിന് കാഞ്ഞിരപ്പള്ളിയിൽ ഇന്ന് തുടക്കമാവും.രാവിലെ 7.30ന് തമ്പലക്കാട് ആക്കാട്ടുപടിയിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 6.30ന് വിഴിക്കത്തോട് പര്യടന പരിപാടികൾ സമാപിക്കും.