ചിറക്കടവ്: വെള്ളാളസമാജം യു.പി സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തേക്ക് തുറന്നുപ്രവർത്തിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഈ വർഷം ഒരു ദിവസം പോലും ക്ലാസിൽ വരാൻ കഴിയാത്തവരും ഹൈസ്‌കൂളിലേക്ക് ടി.സി.വാങ്ങി പോകുന്നവരുമായ കുട്ടികളുടെ കൂട്ടുചേരലിനായിരുന്നു ഇത്. ഉച്ചവരെ പഠനക്ലാസ് നടത്തി. പ്രഥമാദ്ധ്യാപിക എം.ജി.സീന, സി.എസ്.പ്രേംകുമാർ, എസ്.ശ്രീകല, വി.എൻ.ഹരിക്യഷ്ണൻ, സി.എസ്.സുജാത, ബി.ശ്രീരാജ് എന്നിവർ ക്ലാസ് നയിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്തു. മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീലത സന്തോഷ്, പ്രിൻസിപ്പൽ സന്ധ്യാ ബൈജു, ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള, പി.ടി.എ.പ്രസിഡന്റ് വി.ആർ.രവികുമാർ, സി.എൻ.സിജു, ഷൈമ രതീഷ് എന്നിവർ പ്രസംഗിച്ചു.


ചിത്രം:ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ കുടുംബ കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ഉദ്ഘാടനം ചെയ്യുന്നു.