പനമറ്റം: ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം ഇന്ന് നടക്കും. 8.30ന് ശ്രീബലി, 12ന് കുംഭകുട നൃത്തം, 4.30ന് കാഴ്ചശ്രീബലി, രാത്രി 10ന് എഴുന്നള്ളത്ത്, 11.45ന് പൂരം ഇടി എന്നിവയാണ് ചടങ്ങുകൾ.
ചെറുവള്ളി: ദേവിക്ഷേത്രത്തിൽ ഇന്ന് ആറാട്ടുത്സവം. വൈകിട്ട് 5ന് ആറാട്ട് എഴുന്നള്ളിപ്പ്, 6.30ന് ആറാട്ട്, 7ന് തിരിച്ചെഴുന്നള്ളത്ത്, 8.30ന് കൊടിയിറക്ക് എന്നിങ്ങനെയാണ് ചടങ്ങുകൾ.
പാലപ്ര: ഭഗവതിക്ഷേത്രത്തിൽ ഇന്ന് രാത്രി 8.30ന് ശാസ്താവിന് കളമെഴുത്ത്, 9ന് താലപ്പൊലി എതിരേൽപ്പ്, കളംകണ്ട് തൊഴീൽ, 10ന് വലിയകുരുതി എന്നിവ നടക്കും.
കൊടുങ്ങൂർ: ദേവിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവഭാഗമായി ഇന്ന് 10ന് കാവടിഘോഷയാത്ര നടക്കും. പള്ളിവേട്ട ആൽത്തറയിൽ നിന്നാണ് ഘോഷയാത്ര. വൈകിട്ട് 4ന് ആറാട്ട്.